Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആഘോഷം നിയന്ത്രണങ്ങള്‍ ലംഘിച്ചാകരുത്: മുഖ്യമന്ത്രി

by Punnyabhumi Desk
Apr 12, 2020, 10:39 am IST
in കേരളം

തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച ചില കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് മുതലെടുത്ത് എല്ലാവരും റോഡിലിറങ്ങി ആഘോഷമാക്കരുത്. പരിശോധന കര്‍ശനമായി തുടരും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടും. അവശ്യഘട്ടത്തിലേക്ക് ആവശ്യമുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നുണ്ട്. 2.5 ലക്ഷം മുറികളില്‍ 1.24 ലക്ഷം ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് ആള്‍താമസമില്ലാത്ത നിരവധി വീടുകളും ഫ്ളാറ്റുകളുമുണ്ട്. അടിയന്തരസാഹചര്യത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്തത വരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ഇവയുടെ കണക്കെടുക്കും. വെള്ളിയാഴ്ച അവശ്യസാധനങ്ങളുമായി 2291 വാഹനങ്ങള്‍ കേരളത്തിലെത്തി. ടണലുകള്‍ ഉണ്ടാക്കി സാനിറ്റൈസ് ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍മാരെ അറിയിക്കും.

ലോക്ക്ഡൗണ്‍ ലംഘിച്ച് അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരം അനുവദിക്കില്ല. ഇത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. മൂന്നാറിലെ കൊട്ടക്കമ്പൂരില്‍ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വിഷം കലര്‍ത്തിയ സംഭവം ഗൗരവമുള്ളതാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കി. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. ലോക്ക്ഡൗണ്‍ കാലത്ത് അലങ്കാരമത്സ്യങ്ങളുടെയും കോഴിക്കുഞ്ഞ് വിതരണത്തിലും ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയുണ്ടാവും. അണ്‍എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാനേജ്മെന്റുകള്‍ നടപടി സ്വീകരിക്കണം. ലോക്ക്ഡൗണില്‍ ഹോസ്റ്റലുകളിലായിപ്പോയ സര്‍വകലാശാല, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജ്, സര്‍ക്കാര്‍ എയ്ഡഡ് പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കിനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യത്തുള്ളവര്‍ക്ക് ഇവിടെ നിന്ന് മരുന്ന് അയയ്ക്കുന്നതിന് കാര്‍ഗോ വിമാനങ്ങളുടെ സേവനം ഉപയോഗിക്കും. തേനീച്ച കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ പോകാനും ഉത്പന്നം വിപണനം ചെയ്യാനും നിബന്ധനകളോടെ അനുമതി നല്‍കും. ജി. എസ്. ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ടാക്സ് പ്രാക്ടീഷ്യണര്‍മാര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തനാനുമതി നല്‍കുന്നത് പരിഗണിക്കും. പ്രിന്റിംഗ് പ്രസുകള്‍ നിബന്ധനകള്‍ക്കു വിധേയമായി ആഴ്ചയില്‍ ഒരു ദിവസം തുറക്കും. കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തടസം മാറ്റും. കാസര്‍കോട് ജില്ലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമാവും പ്രവര്‍ത്തിക്കുക.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൈബി ഈഡന്‍ എം. പി ഒന്നരകോടി രൂപ നല്‍കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രണ്ടു കോടിയും കേരള സഹകരണ വികസന ക്ഷേമ ബോര്‍ഡ് 51 ലക്ഷവും കോഴിക്കോട് പി. കെ. ഗ്രൂപ്പ് 50 ലക്ഷവും കോഴിക്കോട് പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനി 50 ലക്ഷവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരു ലക്ഷവും തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഒരു ലക്ഷവും കല്യാണ്‍ സില്‍ക്സിലെ തൊഴിലാളികളും ജീവനക്കാരും 17.25 ലക്ഷവും നല്‍കി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies