തിരുവനന്തപുരം: ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതെന്നും ആഘോഷവുമായി ആരും ഇറങ്ങി പുറപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പലയിടത്തും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. കുട്ടികളിലും വയോജനങ്ങളിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ബാധിക്കാതിരിക്കാനാണ് റിവേഴ്സ് ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് മറക്കുമ്പോഴാണ് കേസ് എടുക്കേണ്ടിയും ആവര്‍ത്തിച്ച് പറയേണ്ടതായും വരുന്നത്. മാസ്‌ക്ക് ധരിക്കാതിരുന്ന 4047 കേസുകളാണ് വെള്ളിയാഴ്ച കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റിന്‍ ലംഘിച്ച നൂറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.













