കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക് പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെടുത്തു. ഇവ ദില്ലിയിലെത്തിച്ച് നടത്തുന്ന ശാസ്ത്രീയ പരിശോധനയിലൂടെ കൃത്യമായ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകും.
വിമാനത്തിന്റെ പെര്‍ഫോമന്‍സ്, സ്പീഡ്, ബ്രേക്കിംഗ്, സിസ്റ്റം സ്റ്റാറ്റസ്, പൈലറ്റുമാര്‍ തമ്മിലെ സംഭാഷണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കോക്പിറ്റ് വോയിസ് റെക്കോഡറില്‍ നിന്ന് കണ്ടെത്താനാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം തുടര്‍ നടപടികള്‍ക്കായി കരിപ്പൂരിലെത്തിയിട്ടുണ്ട്.













