തിരുവനന്തപുരം: കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുസ്മരിച്ചു.
കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ.വി.വിജയദാസിന് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കര്‍ഷകരുടെ മനസു കണ്ടറിഞ്ഞ ജനപ്രതിനിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുസ്മരണം.
തൃശൂര്‍ ചന്ദ്രനഗര്‍ വൈദ്യത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ ഔദ്യോഗീക ബഹുമതികളോടെ നടന്നു.
തിങ്കളാഴ്ച വൈകിട്ട് 7:45 ഓടെയാണ് വിജയദാസ് അന്തരിച്ചത്. കോവിഡാനന്തര രോഗങ്ങളുമായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്.
Discussion about this post