തിരുവനന്തപുരം: പാമോയില്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹംതന്നെ വഹിക്കുന്നത് ശരില്ല. കോടതി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കണം. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെയും തത് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ താനും പ്രതിയാകേണ്ടിവരും എന്ന ബോധ്യം ഉള്ളതിനാലാണ് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു.













