തിരുവനന്തപുരം: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. രാഷ്ടീയം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇനി സജീവമായുണ്ടാകില്ല. പ്രവര്‍ത്തിക്കാന്‍ മോഹമില്ല. വയസ് തൊണ്ണൂറായി. രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നലില്ല. അന്ന് തനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പരാജയപ്പെട്ടപ്പോള്‍ നിരാശ തോന്നിയെന്നും അദ്ദേഹം മനസ്തുറന്നു.
കെ റെയില്‍ പദ്ധതിയെയും ശ്രീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ ഇപ്പോള്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരും. കെ റയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. പദ്ധതിക്ക് വലിയ തുക വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Discussion about this post