Saturday, June 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം: ഹൈക്കോടതി

by Punnyabhumi Desk
Apr 16, 2022, 04:31 pm IST
in കേരളം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റു ചടങ്ങുകളിലും നിലവിലുള്ളതിലും കൂടുതല്‍ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ സ്വദേശി പി. പ്രേമകുമാര്‍ നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ആനയെഴുന്നള്ളത്തിനു കേരള നാട്ടാന പരിപാലന ചട്ടത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉത്തരവിട്ടിരുന്നു. മൂന്നു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെ നിയോഗിക്കണം, ആനകള്‍ക്കെതിരായ പീഡനങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ വേണം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണു നാട്ടാന പരിപാലന ചട്ടത്തിലുള്ളത്.

കഴിഞ്ഞ ദിവസം വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍, എഴുന്നള്ളത്തിന് ആനകളുടെ എണ്ണം നിയന്ത്രിക്കാന്‍ 1998 ഒക്ടോബര്‍ 22നും 2000 ഒക്ടോബര്‍ 23നും ഉത്തരവുകളിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

ഉത്സവങ്ങളില്‍ പതിവനുസരിച്ചുള്ള ആനകളെ എഴുന്നള്ളിക്കാന്‍ മാത്രമേ അനുമതി നല്‍കൂ എന്നും കൂടുതല്‍ ആനകളെ വേണമെങ്കില്‍ ചെലവു കമ്മിറ്റിക്കാര്‍ വഹിക്കണമെന്നും 1998 ഒക്ടോബര്‍ 22 ലെ ഉത്തരവില്‍ പറയുന്നു.

പതിവില്‍ കൂടുതല്‍ ആനകളെ അകമ്പടിക്കായി അനുവദിക്കില്ലെന്നാണ് 2000 ഒക്ടോബര്‍ 23ലെ ഉത്തരവില്‍ സൂചിപ്പിക്കുന്നത്.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies