തിരുവനന്തപുരം: അനന്തപുരിയില്‍ വിഷ്ണുഭഗവാന്റെ വിശ്വരൂപം തീര്‍ത്ത് തന്റെ കരവിരുത് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം വെള്ളാര്‍ സ്വദേശി ശില്പി ആര്‍.നാഗപ്പന്‍. കുമ്പിള്‍ തടിയാണ് രൂപകല്‍പനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ചിത്രകാരന്‍മാരുടെ വിശ്വരൂപഭാവനയില്‍ നിന്നും വ്യത്യസ്തമായി തന്റേതായ ആശയം ഇണക്കിചേര്‍ത്താണ് പന്ത്രണ്ട് അടി ഉയരമുള്ള ശില്പം മൂന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്. ഒന്‍പതോളം ശില്പികളും ഇതിന്റെ പൂര്‍ത്തീകരണത്തിനായി ആര്‍.നാഗപ്പനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാരമ്പര്യമായി കിട്ടിയ ഈ കലാവിരുതിനെ എളിമയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് 61 വയസ്സുകാരനായ അദ്ദേഹത്തിന് താല്പര്യം. ആറടി ഉയരമുള്ള മറ്റൊരു വിശ്വരൂപം നേരത്തെ രൂപകല്‍പ്പന ചെയ്തിരുന്നു. അനവധി ചെറുശില്പങ്ങള്‍ തടിയില്‍ തീര്‍ത്തിട്ടുണ്ടെങ്കിലും വലിയ രൂപകല്‍പന ഇതാദ്യമായാണ് ചെയ്യുന്നത്. ചലച്ചിത്രതാരം മോഹന്‍ലാലിനു വേണ്ടി നിര്‍മ്മിച്ച വിശ്വരൂപശില്പം ഇപ്പോള്‍ കോവളത്തെ ക്രാഫ്റ്റ് വില്ലേജിലെ സ്റ്റുഡിയോയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പൂര്‍ത്തിയാക്കിയ ശില്പം ഉടന്‍ കൈമാറുമെന്നും ആര്‍.നാഗപ്പന്‍ പുണ്യഭൂമിയോട് പറഞ്ഞു.

ഭാര്യ ബേബി വീട്ടമയാണ്, മക്കള്‍: ബി.എന്‍.ദീപ്തി(ഡയറി ഫാം), ബി.എന്‍.ദീപു(എക്‌സൈസ്), ബി.എന്‍.ദിലീപ്(കുവൈറ്റ്-മെഡിക്കല്‍ വിഭാഗം). മരുമകന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ എം.എസ്.വിനോദാണ്. മക്കള്‍ മൂന്നുപേരും പാരമ്പര്യമായി കലാവൈദഗ്ധ്യമുള്ളവരാണ്. ചെറുമകള്‍ 6-ാം ക്ലാസില്‍ പഠിക്കുന്ന ദിയ വിനോദ് ഒരു മികച്ച ചിത്രകാരിയാണെന്നത് ഈ കലാകുടുംബത്തിന് മാറ്റുകൂട്ടുന്നു.
ശില്പി ആര്‍.നാഗപ്പന്‍ Mob: 9656456128













