Wednesday, May 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നീറ്റ് പരീക്ഷ വിവാദം: പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

by Punnyabhumi Desk
Jul 21, 2022, 09:48 am IST
in കേരളം

അഞ്ചല്‍: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ചു.

പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന് ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളിയ കടയ്ക്കല്‍ സിജെഎം കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കരുനാഗപ്പള്ളിയിലെ തന്റെ സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് എട്ടുപേരെ താന്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തിച്ചതെന്ന് ചടയമംഗലത്തെ ഇടനിലക്കാരന്‍ ജോബി ജീവന്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ഞൂറ് രൂപ വേതനം പറഞ്ഞു സമ്മതിച്ച് തന്റെ മകള്‍ അടക്കം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയും ഇവിടെ എത്തിക്കുകയായിരുന്നു. മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ പരിശോധന നടത്തുക മാത്രമാണ് ഇവര്‍ ചെയ്തത്. മറ്റുള്ളവയെല്ലാം നടത്തിയത് കോളജില്‍നിന്നുള്ളവരാണെന്നും ജോബി പറയുന്നു.

പോലീസ് കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തിരിക്കുന്നതും നിരപരാധികളെയാണ്. കോളജിലുള്ള ഉന്നതര്‍ക്ക് അടക്കം ഇക്കര്യത്തില്‍ പങ്കുണ്ട്. അതൊന്നും അന്വേഷിക്കാതെ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച പോലീസ്, മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി മകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇടനിലക്കാരന്‍ പറയുന്നു.

അതേസമയം, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തി മാറ്റിനിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ റൂം തുറന്നു നല്‍കുക മാത്രമാണ് ചെയ്തതെന്ന് കേസില്‍ അറസ്റ്റിലായ മാര്‍ത്തോമ്മ കോളജിലെ സ്വീപ്പര്‍മാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ മൊഴിയില്‍ പറയുന്നു. അതേസമയം, വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തില്‍ കോളേജിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മര്‍ത്തോമ കോളേജ് മാനേജ്‌മെന്റ്.

ShareTweetSend

Related News

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Discussion about this post

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies