തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായതോടെ അഴിമതിക്കെതിരേ വിധി പറയാനുള്ള ലോകായുക്തയുടെ അവകാശം പുനഃസ്ഥാപിച്ചു കിട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തി, മുഖ്യമന്ത്രി അദ്ദേഹത്തിനും മറ്റ് മന്ത്രിമാര്‍ക്കും, സിപിഎം സംസ്ഥാന സെക്രട്ടറിക്കും താത്പര്യമുള്ളവര്ക്കുംവേണ്ടി ദുര്‍വിനിയോഗം നടത്തിയെന്ന ഹര്‍ജി ലോകായുക്തയുടെ പരിഗണനയിലാണ്.
കേരള സര്‍വകലാശാല മുന്‍ ഉദ്യോഗസ്ഥനായ ആര്.എസ്. ശശികുമാറാണ് ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്. മുന്‍ മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് മുഖേന ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തതില്‍ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയിലുണ്ട്.
Discussion about this post