Wednesday, May 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇന്നു മുതല്‍ ഉപവാസ സമരം; കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍

by Punnyabhumi Desk
Sep 5, 2022, 11:23 am IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ഉപവാസ സമരം ആരംഭിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ ഉള്‍പ്പെടെ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. സമരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമരവേദിയിലെത്തും.

കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ വിശ്വാസികളാണ് വിഴിഞ്ഞം സമരത്തിന്റെ 21-ാം ദിനത്തില്‍ പങ്കെടുക്കുക. വരും ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവാസമിരിക്കും.

ഇതിനിടെ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കായുള്ള ആദ്യ ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച തുടങ്ങും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക. 102 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതമാണ് ആദ്യം വിതരണം ചെയ്യുന്നത്.

എന്നാല്‍ ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. നിസാര ധനസഹായം നല്‍കി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ലത്തീന്‍ അതിരൂപത ആരോപിക്കുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

വിഴിഞ്ഞം സമരം സംസ്ഥാനാമാകെ വ്യാപിപ്പിക്കാന്‍ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട് . മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കും. അതിനിടയില്‍ വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്നും വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം മത്സ്യത്തൊഴിലാളികളെ കരുവാക്കി അതിരൂപത നടത്തുന്ന സമരത്തില്‍ വിഴിഞ്ഞം മൂല്ലൂര്‍ മേഖലയിലെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അനാവശ്യസമരം കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണെന്ന് വിഴിഞ്ഞം പോര്‍ട്ട് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അവര്‍ ആരോപിച്ചു. സമരം മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ രാഷ്ട്രീയഭേദമില്ലാതെ
ബദല്‍ മാര്‍ഗം തേടുമെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSend

Related News

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Discussion about this post

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies