Saturday, June 3, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: ആഘാതപഠനത്തിന് പ്രത്യേകസമിതിയെ നിയോഗിക്കാന്‍ ധാരണ

by Punnyabhumi Desk
Sep 6, 2022, 04:51 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ധാരണ. സമിതിയില്‍ സമരക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തും. സമര സമിതി പ്രതിനിധികള്‍ ഉപസമിതി അംഗങ്ങളായ ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാടക നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പ്രകാരം ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും തുക അനുവദിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് മുട്ടത്തറയില്‍ ഏറ്റെടുത്ത എട്ടേക്കറില്‍ ഫ്ളാറ്റ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.

കാലാവസ്ഥ പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടമായതിന് നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ ഫിഷറീസ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. കപ്പല്‍ ചാനലുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പോര്‍ട്ട് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മണല്‍ കയറി ആഴം കുറഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്ന വിഷയവും പ്രത്യേക സമിതിയുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലാണ് സമരസമിതി ചര്‍ച്ചയില്‍ പങ്കെടുത്തത്.

ShareTweetSend

Related News

കേരളം

ഇ പോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങി

കേരളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും സ്വകാര്യ ട്യൂഷനെതിരെ നടപടിയുമായി വിജിലന്‍സ് രംഗത്ത്

കേരളം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട്

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies