തിരുവനന്തപുരം: ഓണക്കാല അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് വരുമാനം നേടി. സെപ്റ്റംബര്‍ 12 തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.
സൗത്ത് സോണ്‍- 3.13 കോടി, സെന്‍ട്രല്‍ സോണ്‍- 2.88 കോടി, നോര്‍ത്ത് സോണ്‍- 2.39 കോടി എന്നിങ്ങനെയാണ് വരുമാനം. പ്രതീക്ഷിത വരുമാനത്തിന്റെ 107.96 ശതമാനം നേടിയ കോഴിക്കോട് മേഖലയാണ് വരുമാനത്തില്‍ മുന്നില്‍. അതേസമയം, കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള വിതരണം പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ബി എം എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചതിന് ശേഷമാണ് ഓണക്കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. വരുമാനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ജീവനക്കാര്‍ ഒന്നടങ്കം വരും മാസങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷയിലാണ്.













