കൊച്ചി: ബലാത്സംഗം കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, ഒക്ടോബര്‍ 22നും നവംബര്‍ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യതുക അല്ലെങ്കില്‍ തത്തുല്യമായ രണ്ട് ആള് ജാമ്യം, മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല, സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്ക് നല്‍കണം, സമാന കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് പാടില്ല എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്കിയ മൊഴിയിലാണ് ബലാത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ എംഎല്‍എയ്ക്ക് മേലുള്ളത്.
Discussion about this post