Wednesday, September 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ക്രമക്കേടുണ്ടെങ്കില്‍ വിസിമാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; നോട്ടീസിന് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കി

by Punnyabhumi Desk
Nov 3, 2022, 05:39 pm IST
in കേരളം

കൊച്ചി: ക്രമക്കേടുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. അതേസമയം ചാന്‍സലര്‍ക്ക് സുപ്രീംകോടതിയോട് മറുപടി പറയാന്‍ ബാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പറയുകയായിരുന്നു കോടതി.

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള തീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ കോടതി നീട്ടി നല്‍കി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണര്‍ക്കും കോടതി സമയം അനുവദിച്ചു. നിലവില്‍ രണ്ട് വി സിമാര്‍ മറുപടി നല്‍കിയതായി ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു.

രാജി വെയ്ക്കണമെന്ന ഗവര്‍ണരുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാന്‍സിലര്‍മാര്‍ അറിയിച്ചു.ആദ്യ നോട്ടീസ് റദ്ദാക്കിയതിനാല്‍ അത് അനുസരിച്ചില്ല എന്ന കാരണത്താല്‍ രണ്ടാമത് നോട്ടീസ് അയക്കാന്‍ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസി മാര്‍ വാദിച്ചു. സുപ്രീകോടതി വിധി പ്രാവര്‍ത്തികം ആക്കുക മാത്രമല്ലേ ചാന്‍സലര്‍ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു. കോടതി വിധി പ്രകാരം ചാന്‍സിലര്‍ക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

കേരള സര്‍വകലാശാല മുന്‍ വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹര്‍ജിക്കാരോട് ചോദിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വി സിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies