Tuesday, August 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തുറമുഖവിരുദ്ധ സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; 35 പോലീസുകാര്‍ക്ക് പരിക്ക്

by Punnyabhumi Desk
Nov 27, 2022, 11:07 pm IST
in കേരളം

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ രണ്ട് പോലീസ് ജീപ്പുകള്‍ മറിച്ചിട്ടു. പോലീസ് സ്റ്റേഷനു മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കണമെന്നാണ് ആവശ്യം.

വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. സമരക്കാരെ നേരിടാന്‍ പോലീസും കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സമീപ സ്റ്റേഷനുകളില്‍നിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പോലീസ് ഇതിന് വഴങ്ങിയിട്ടില്ല.

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമര പന്തല്‍ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

കുറ്റകരമായ ഗൂഢാലോചനയും ആസൂത്രിത അക്രമമുണ്ടാക്കാനുള്ള ശ്രമവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംസ്ഥാനത്തിന്റെ ച രിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ സംഘര്‍ഷ സ്ഥലത്തു പോലും ഇല്ലാതിരുന്ന ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്.

വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര ഉള്‍പ്പെടെയുള്ള പത്തിലേറെ വൈദികര്‍ അടക്കം 96 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളാണു വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി ഷെല്‍ട്ടണെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.

ശനിയാഴ്ചയുണ്ടായ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തിയെന്നും ഇതാണു സംഘര്‍ഷത്തിലേക്കു നീങ്ങിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ലത്തീന്‍ അതിരൂപത ഉന്നയിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു തീരശോഷണം നേരിട്ടു വീടും ജീവനോപാധിയും നഷ്ടമായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടി നടത്തുന്ന സമരത്തിന്റെ പന്തല്‍ പൊളിക്കാനുള്ള ശ്രമത്തിനിടയിലാണ് വിഴിഞ്ഞം മുല്ലൂരില്‍ ശനിയാഴ്ച സംഘര്‍ഷമുണ്ടായത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന്റെ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണു സമരപന്തല്‍ പൊളിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷമുണ്ടായതും.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies