Friday, June 9, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Jan 5, 2023, 02:39 pm IST
in കേരളം

തിരുവനന്തപുരം: 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ (എംവിയു) തിരുവനന്തപുരത്ത് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്തു. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മൃഗ ഉടമകള്‍ക്കുമായി കേന്ദ്രീകൃത കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു.

1962 എന്ന ടോള്‍ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് ഈ എംവിയുകള്‍ പ്രവര്‍ത്തിക്കുക. കന്നുകാലികളെ വളര്‍ത്തുന്നവര്‍/ മൃഗ ഉടമകള്‍ എന്നിവരില്‍ നിന്ന് ഇതില്‍ കോളുകള്‍ ലഭിക്കും. മൃഗഡോക്ടര്‍ കേസുകള്‍ അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഇവയ്ക്ക് മുന്‍ഗണന നല്‍കുകയും അടുത്തുള്ള എംവിയുവിലേക്ക് കൈമാറുകയും ചെയ്യും.

സംസ്ഥാനം വിവിധ ജില്ലകളിലായി 50 എംവിയു വിന്യസിക്കുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോളിന്റെ (എല്‍എച്ച് ആന്‍ഡ് ഡിസി) ഭാഗമായാണ് എംവിയുകളുടെ ഉദ്ഘാടനം നടന്നത്. 1 ലക്ഷം കന്നുകാലിള്‍ക്ക് 1 എംവിയു എന്ന വിധത്തില്‍ ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ വെറ്റിനറി ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതി സാമ്പത്തിക സഹായം നല്‍കുന്നു. എംവിയുകള്‍ രോഗനിര്‍ണ്ണയ ചികിത്സ, വാക്‌സിനേഷന്‍, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയാ ഇടപെടലുകള്‍ സേവനങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് / മൃഗ ഉടമകള്‍ക്ക് അവരുടെ വീട്ടില്‍ എത്തിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് (ഡി എ എച് ഡി) രാജ്യത്തുടനീളം ഇതുവരെ 4332 MVU-കള്‍ അനുവദിച്ചിട്ടുണ്ട്.

ബിനോയ് വിശ്വം എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാര്‍ ഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളം

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

കേരളം

ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies