കല്‍പ്പറ്റ: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി. എസ്കെ എംജെ സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹര്‍ഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണ് വയനാട്ടില്‍ നടക്കുന്നത്. തുറന്ന വാഹനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും റോഡ് ഷോ നടത്തിയത്.
കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍, കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ മുരളീധരന് തുടങ്ങിയ നേതാക്കളാണ് രാഹുലിനൊപ്പം വാഹനത്തിലുള്ളത്. ആയിരക്കണക്കിന് പേര് പങ്കെടുക്കുന്ന റോഡ് ഷോയില്‍ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. എംപി ഓഫീസ് വരെയുള്ള റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിച്ചിരിക്കുന്നത്.
Discussion about this post