കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ആവശ്യമെങ്കില്‍ പോലീസിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ സഹായം തേടാമെന്നും ഒരുമാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് കെ. ബാബു ഉത്തരവിട്ടു.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
Discussion about this post