Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മദനി : കേരള പോലീസ് സഹകരിക്കുന്നില്ലെന്ന് വി.എസ് ആചാര്യ

by Punnyabhumi Desk
Aug 16, 2010, 07:02 pm IST
in കേരളം, ദേശീയം, മറ്റുവാര്‍ത്തകള്‍

കൊല്ലം: ബ്ലാംഗൂര്‍ സ്ഫോടനക്കേസിലെ 31 ാ‍ം പ്രതിയും പിഡിപി ചെയര്‍മാനുമായ അബ്ദുള്‍നാസര്‍ മദനിയെ നാളെ കോടതിയില്‍ ഹാജരാക്കണമെന്ന്‌ കര്‍ണാടക പോലീസ്‌ അറിയിച്ചു. കേരള പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. മദനിയുടെ കാലാവധി നാളെ അവസാനിക്കും. മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ കര്‍ണാടക പോലീസ്‌ യിന്റ്‌ കമ്മീഷണര്‍ അലോക്‌ കുമാര്‍ കൊല്ലത്തെത്തി. അലോക്‌ കുമാറിനൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും എത്തിയിട്ടുണ്ട്‌. കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരുമായും അലോക്‌ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.ഇക്കാര്യത്തില്‍ പിന്നോട്ടു പോകാനില്ലെന്നും കര്‍ണാടക പോലീസ്‌ കേരളത്തെ അറിയിച്ചു.മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ വ്യക്തമാക്കി. അറസ്റ്റിനു വേണ്ട അനുകൂല സാഹചര്യം ഒരുക്കിത്തരേണ്ടത് കേരളാ പോലീസാണ്. കൂടാതെ കീഴടങ്ങുമെന്ന ഉറപ്പ് മഅദനി പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെഡിക്കല്‍ സംഘം അന്‍വാര്‍ശേരിയിലെത്തി മഅദനിയെ പരിശോധിച്ചു. പനി ഗുരുതരമല്ലാത്തതിനാല്‍ ആസ്പത്രിയിലേക്ക് മഅദനിയെ മാറ്റേണ്ട കാര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.
അന്‍വാര്‍ശേരിയില്‍ ചേരാനിരുന്ന പി.ഡി.പി നേതൃയോഗത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി. നിരോധനാജ്ഞയുടെ പശ്ചാത്തലത്തിലാണിത്. യോഗത്തിനായി അന്‍വാര്‍ശേരിയിലെത്തിയ നേതാക്കളോട് മടങ്ങിപ്പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
അന്‍വാര്‍ശേരിയില്‍ യോഗംചേരാന്‍ പാടില്ലെന്ന് പോലീസ് പി.ഡി.പി നേതാക്കളെ അറിയിച്ചിട്ടുണ്ട്. പി.ഡി.പി നേതൃത്വത്തിന്റെ അടിയന്തര യോഗം തിങ്കളാഴ്ച രാവിലെ 11 ന് അന്‍വാര്‍ശേരിയില്‍ ചേരുമെന്നാണ് നേതാക്കള്‍ പറഞ്ഞിരുന്നത്. അബ്ദുള്‍ നാസര്‍ മഅദനി ഏതു കോടതിയില്‍ എന്നു കീഴടങ്ങുമെന്ന് യോഗം തീരുമാനിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.

അന്‍വാര്‍ശ്ശേരിക്ക് പുറത്തുപോയി കീഴടങ്ങില്ലെന്ന ഇതുവരെയുള്ള നിലപാടിനു പകരം ഏറ്റവും അടുത്ത ദിവസം തൊട്ടടുത്തുള്ള കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഞായറാഴ്ച വൈകിട്ട് പത്രസമ്മേളനത്തിലൂടെ നടത്തിയത്.

കര്‍ണാടക പോലീസിന്റെ അറസ്റ്റ് വാറന്റിന് വഴങ്ങണമെന്ന് കാണിച്ചുകൊണ്ട് കരുനാഗപ്പള്ളി ഡിവൈ.എസ്.പി. ഒപ്പുവച്ച നോട്ടീസ് അന്‍വാര്‍ശ്ശേരിയുടെ പ്രവേശനകവാടത്തിന് സമീപത്തായി ഭിത്തിയില്‍ പതിപ്പിച്ച് ഒന്നരമണിക്കൂറിനുശേഷമായിരുന്നു പത്രസമ്മേളനത്തില്‍ മഅദനി കോടതിയില്‍ കീഴടങ്ങാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ചത്. മഅദനി ഈ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടിക്രമമനുസരിച്ച് നോട്ടീസ് പതിച്ച് നടത്തിയതെന്ന് കരുനാഗപ്പള്ളി ഡിവൈ.എസ്.പി. സി.ജി.സുരേഷ്‌കുമാര്‍ പറഞ്ഞു. കുന്നത്തൂര്‍ തഹസില്‍ദാര്‍ ബി.ഉണ്ണിക്കൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു നോട്ടീസ്പതിക്കല്‍.
അന്‍വാര്‍ശ്ശേരിയില്‍ അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുകയും അവിടെ സംഭരിച്ചിട്ടുള്ള ആയുധങ്ങള്‍ മാറ്റുകയും ചെയ്തില്ലെങ്കില്‍ പിന്നീട് പോലീസ് നടപടിമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് മഅദനിയായിരിക്കും ഉത്തരവാദിയെന്നു കാണിച്ച് മറ്റൊരു നോട്ടീസും ഇതിനോടൊപ്പം മതിലില്‍ പതിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.45 ഓടെയായിരുന്നു ഇത്.

മദനിയുമായി രഹസ്യ ധാരണ ഉണ്ടാക്കി അറസ്റ്റ് വൈകിപ്പിക്കാനാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാത്ത മദനിയെ അറസ്റ്റ് ചെയ്യാന്‍ സ്ഥലം എസ്.ഐയെ അറിയിച്ചാല്‍ മതിയെന്നിരിക്കേ മറ്റുള്ളവരെ അറിയിച്ചില്ലെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഈ കൂട്ടുകെട്ടിന് തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു. അന്‍വാര്‍ശ്ശേരിയിലെ ആക്ഷേപ ഹാസ്യം  ഇനിയും തുടര്‍ന്നാല്‍  ശക്തമായി പ്രതികരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു ഇന്നലെ വരെ നിയമത്തിന് കീഴടങ്ങുമെന്നാണ് മഅദ്‌നി പറഞ്ഞത്, എന്നാല്‍ ഇപ്പോള്‍ നിയമം മഅ്ദനിക്കു മുന്നില്‍ കീഴടങ്ങുന്ന അവസ്ഥയാണ് കാണുന്നത്. ആഭ്യന്തരവകുപ്പ് അതിന് കൂട്ടു നില്‍ക്കുന്നു. മഅ്ദനിയെ അറസ്റ്റു ചെയ്യാന്‍ വാറണ്ടുമായി എത്തിയ കൊല്ലം എസ്.പിയെ തടയാനുണ്ടായ കാരണമെന്തെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. തനിക്ക് വേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ ഉണ്ടെന്ന മഅ്ദനിയുടെ പ്രസ്താവന അണികളെ ചാവേറുകളാക്കാനുളള ആഹ്വാനമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
തന്നെ കര്‍ണാടക പോലീസ് വെടിവെച്ച് കൊല്ലുമെന്നും റമദാന്‍ പുണ്യമാസത്തില്‍ മതവികാരം ഉയര്‍ത്താന്‍ മഅദ്‌നി ശ്രമം നടത്തുകയാണെന്നും അദേഹം പറഞ്ഞു. പോലീസിന് സ്വതന്ത്രവും നിഷ്പക്ഷവുമായി നിയമം നടപ്പാക്കാന്‍ പറ്റാത്ത വിധം മുകളില്‍ നിന്നും ആരോ ചരടുവലിക്കുന്നുണ്ടെന്നും അദേഹം ആരോപിച്ചു.

മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനി കോടതിയില്‍ ഹാജരാവുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടത്. മഅ്ദനിക്കെതിരെ കേസ് എടുത്തിള്ളത് കര്‍ണാടക പൊലീസ് ആണ്. മറ്റൊരു സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമാണത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തര്‍ക്കിക്കേണ്ടത് കര്‍ണാടക സര്‍ക്കാറിനോടാണെന്നും കോടിയേരി പറഞ്ഞു.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

ദേശീയം

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies