Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത സുരക്ഷാ ജീവനക്കാരെ ഉടന്‍ അറസ്റ്റുചെയ്യും

by Punnyabhumi Desk
Feb 17, 2012, 11:14 am IST
in കേരളം

കൊച്ചി: മത്സ്യബന്ധന ബോട്ടിനുനേരെ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് വെടിയുതിര്‍ത്ത സുരക്ഷാ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യും. വെടിവെപ്പ് നടത്തിയ ആറുപേരെ കൊച്ചിയില്‍ ഇറക്കിയശേഷം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ പോകാന്‍ അനുവദിക്കും. സുരക്ഷാ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് ഉണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ ചരക്കുകപ്പലിലെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ചത് യാതൊരു പ്രകോപനവും കൂടാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടില്‍നിന്ന് ഭീഷണി ഉണ്ടായെന്ന കപ്പല്‍ ജീവനക്കാരുടെ വിശദീകരണം തെറ്റാണ്. മത്സ്യത്തൊഴിലാളികള്‍ നിരായുധര്‍ ആയിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് എസ്.പി പി.എസ് ബസ്ര മാധ്യമങ്ങളോട് പറഞ്ഞു.

കപ്പലിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി തുറമുഖത്തെത്തി അന്വേഷണവുമായി സഹകരിക്കാന്‍ ചരക്ക് കപ്പലിന്റെ ക്യാപ്റ്റന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ശേഷമെ കപ്പല്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

നീണ്ടകരയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയവരെയാണ് കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ ‘എന്റിക ലെക്‌സി’യിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വലന്‍ൈറന്‍ 50), എരമത്തുറ സ്വദേശി അജീഷ് പിങ്കു (21) എന്നിവരാണ് മരിച്ചത

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies