കോഴിക്കോട്്: ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവിനേയും മക്കളേയും കോഴിക്കോട്ടെ ലോഡിജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ നളന്ദലോഡ്ജിലെ 109ാം നമ്പര്‍ മുറിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 28 നു വൈകുന്നേരം മുറിയെടുത്ത അച്ഛനും മൂന്നു പെണ്മക്കളും വിഷംകഴിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ടൗണ്‍ എസ്ഐ അഷ്റഫ് പറഞ്ഞു. കൂരാച്ചുണ്ട് കാളങ്ങാലി നാലുസെന്റ് കോളനിയിലെ രമേശന് (45), പെണ്മക്കളായ ഐശ്വര്യ (13),അമൃത (10),അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. രമേശന്റെ ഭാര്യ ഇന്ദിര (40) നെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം രമേശനെയും കുട്ടികളെയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് കാണാതായ രമേശനും മക്കള്‍ക്കും വേണ്ടി തെരച്ചില്‍ നടത്തിവരുന്നതിനിടേയാണ് ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ ലോഡ്ജിലെ മുറിയില്‍ കണ്ടെത്തിയത്. ഭാര്യയെ സംശയിക്കുന്നതായി എഴുതിയ കത്ത് കണ്ടടത്തിയതായി പോലീസ് പറഞ്ഞു.
ഐശ്വര്യയും അമൃതയും കുളത്തുവയലിലെ മേഴ്സി ഓര്‍ഫനേജിലാണ് താമസിച്ച് പഠിക്കുകയായിരുന്നു. ഇവരെ ഞായറാഴ്ച സഹോദരന് ഗള്‍ഫില്‍ പോകുന്നുവെന്ന് പറഞ്ഞാണ് രമേശന് കൂട്ടിക്കൊണ്ടുവന്നത്. ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നശേഷം പുറത്ത് നിന്ന് മുറി പൂട്ടി രമേശനും മക്കളും നഗരത്തിലേക്ക് വരികയായിരുന്നെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. പേരാമ്പ്ര സി.ഐ ആര്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post