വി.നന്ദകുമാര്‍
പൂനെ: മന്ത്രോഛാരണങ്ങളും നാമജപങ്ങളും മുഴങ്ങുന്ന കര്‍പ്പൂര-ചന്ദനത്തിരികളുടെ ധൂമവലയം ആവരണം ചെയ്ത ക്ഷേത്രാന്തരീക്ഷത്തിന് ആധുനിക കാലത്തില്‍ മാറ്റങ്ങള്‍. പൂനെയില്‍ നിന്നും 20 കി.മി അകലെയുള്ള ആലന്ദിയിലെ ശ്രീനരസിംഹ സരസ്വതി സ്വാമി മന്ദിരത്തിലാണ് ഒരു സംഗീതറെക്കോഡിംഗ് സ്റ്റുഡിയോ ആരംഭിച്ചിട്ടുള്ളത്. 1886-ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ അഞ്ചുതലമുറകളായി പൂജാദികാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്ന കുടുംബത്തിലെ അംഗമാണ് അവധൂത് ഗാന്ധിയെന്ന ഗായകനായ പൂജാരി.
അവധൂത് ഗാന്ധിയും അദ്ദേഹത്തിന്റെ ഗായകസംഘവും ക്ഷേത്രപരിസരത്ത് ആലപിക്കുന്ന പാട്ടുകള്‍ അവിടെത്തന്നെ ആലേഖനം ചെയ്യുകയാണ് പതിവ്. അവരുടെ ആദ്യ സംരംഭമായ ‘വര്‍ക്കാരികള്‍: സംഗീതത്തിലൂടെ നിര്‍വൃതി’ എന്ന ആല്‍ബം തങ്ങള്‍ സംഗീതം പഠിച്ച ക്ഷേത്രപരിസരത്തുതന്നെ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. തികഞ്ഞസംവിധാനങ്ങളുള്ള ഒരുസ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യുന്നതിനെക്കാള്‍ വ്യക്തതയും അനുഭൂതിഉളവാക്കുന്നതുമാണ് ഇവിടെ ആലേഖനം ചെയ്ത ഗാനങ്ങള്‍.
മുഖ്യധാര സംഗീതവ്യവസായം, സ്വാതന്ത്രസംഗീതാലേഖനത്തിനു ഭ്രഷ്ടുകല്‍പ്പിച്ചിരിക്കുകയോ പൂര്‍ണ്ണമായി ആവഗണിക്കുച്ചിരിക്കുകയോ ആണെന്ന അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള ഭാരതത്തിലെ സംഗീതജ്ഞരുടെ ആശങ്കയില്‍ ഗാന്ധിയും പങ്കുചേരുന്നു. മുഖ്യധാരസംഗീതവ്യവസായം സിനിമാസംഗീതം, പ്രത്യേക ഇനത്തിലുള്ള ഭക്തിഗാനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിക്കുകയാണിപ്പോള്‍. ഈ അവസ്ഥയിലാണ് സ്വയം പ്രകാശനവും ഓണ്‍ലൈന്‍ വിതരണവും കലാകാരന്‍മാര്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്. ഇത് കലാകാരന്‍മാരെ സ്വന്തംകാലില്‍ നിര്‍ത്താന്‍ സഹായകമായി.
13-ാം നൂറ്റാണ്ടിലെ സന്യാസിയും കവിയുമായിരുന്ന ധ്യാനേഷ എന്നറിയപ്പെട്ട ധ്യാനദേവനുമായി ബന്ധമുള്ള പ്രദേശമെന്ന നിലയില്‍ പേരെടുത്ത ആലന്ദിയെന്ന ഇന്ദ്രായണിനദിക്കരയിലെ പുരാതനപട്ടണം ഇപ്പോള്‍ ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്. ഈ പ്രദേശത്തെ സന്യാസിവര്യന്‍മാര്‍ രചിച്ച ഭക്തിഗാനങ്ങള്‍ ആനന്ദനിര്‍വൃതിയോടെ പാടുന്ന പാരമ്പര്യമുള്ള വൈഷ്ണവ വിഭാഗത്തില്‍പ്പെടുന്ന വര്‍ക്കാരി സമ്പ്രദായത്തില്‍പ്പെടുന്നവരാണ് ഇവിടെ എത്തുന്ന തീര്‍ത്ഥാടകരില്‍ ഏറിയപങ്കും.
Discussion about this post