ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ കാസര്‍ഗോഡ് ജില്ലാ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ ഒന്നിന് ഇടനീര്‍ മഠത്തില്‍ നടന്നു.
ഇടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രവീശതന്ത്രി സ്വാഗതം പറഞ്ഞു. ഹിന്ദു കുടുംബ സമീക്ഷയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി. സംസ്ഥാന ചീഫ് ഒര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയെ കുറിച്ച് വിശദീകരണം നടത്തി. സുരേഷ് പുലിക്കോടന്‍ നന്ദി രേഖപ്പെടുത്തി.
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷധികാരികള്‍: സ്വാമി സച്ചിദാനന്ദ ഭാരതി(ഇടനീര്‍ മഠം), സ്വാമി യോഗാനന്ദ സരസ്വതി ( നിത്യാനന്ദ യോഗാശ്രമം, കൊണ്ടെവൂര്‍) സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്‍, കാസര്‍ഗോഡ്).
ചെയര്‍മാന്‍: നീലേശ്വരം കോവിലകം മാനവര്‍മ രാജ.
വര്‍ക്കിംഗ് ചെയര്‍മാന്‍ : രവീശ തന്ത്രി, കുണ്ടാര്‍.
ജനറല്‍ കണ്‍വീനര്‍: സുരേഷ് പുലിക്കോടന്‍, മാലോം
ട്രഷറര്‍: ശിവകൃഷ്ണ ഭട്ട്, മുള്ളേര്യ
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാനും തീരുമാനിച്ചു.













