ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ കണ്ണൂര്‍ ജില്ലാ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ രണ്ടിന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ വെച്ച് രൂപീകരിച്ചു.
കെ.ജി.ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു കുടുംബ സമീക്ഷയുടെ സംസ്ഥാന ചീഫ് ഒര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി സമീക്ഷയെ കുറിച്ചുള്ള വിശദീകരണം നല്‍കി. രവീന്ദ്രന്‍ കണ്ണൂര്‍, ഷീജ ടീച്ചര്‍ ജസ്നിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷാധികാരികള്‍:- സ്വാമി അമൃത കൃപാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം, കണ്ണൂര്‍), സ്വാമി ആത്മ ചൈതന്യ (ശാന്തി മഠം, അഴീക്കോട്), സ്വാമി സാധു വിനോദ്ജി (അവധൂത ആശ്രമം, പയ്യന്നൂര്‍), സിസ്റ്റര്‍ സവിത (ബ്രഹ്മകുമാരീസ് കണ്ണൂര്‍).
ജില്ലാ ചീഫ് കോഡിനേറ്റര്‍: രവീന്ദ്രന്‍ കണ്ണൂര്‍
ചെയര്‍മാന്‍: കെ ജി ബാബു
വൈസ് ചെയര്‍മാന്‍മാര്‍: ഡോ.പ്രസന്നന്‍, എന്‍.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍
ജനറല്‍ കണ്‍വീനര്‍: ജസ്‌നിത്ത്.കെ
ജോയിന്റ് കണ്‍വീനര്‍മാര്‍ :നിവേദ്, സമദ്, പ്രശാന്ത് പി പി, ഉമേഷ് പോച്ചപ്പന്‍
ട്രഷറര്‍: ശ്യാം ഗംഗാധര്‍
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാനും തീരുമാനിച്ചു.













