മട്ടാഞ്ചേരി: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമിക്ക് കൊച്ചി കരന്തയാര്‍ പാളയം മഹാസമൂഹത്തിന്റെയും ബ്രാഹ്മിന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും ഭാരതീ തീര്‍ത്ഥവേദ പാഠശാലയുടെയും ആഭിമുഖ്യത്തില്‍ മട്ടാഞ്ചേരിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
മട്ടാഞ്ചേരി ആനവാതിലില്‍ സ്വാമിയെ സംഘാടക സമിതി ഭാരവാഹികള്‍ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. വി.എസ്. പരശുരാമ അയ്യര്‍, വി. രാമലിംഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് ധര്‍മശാസ്താക്ഷേത്രത്തിലേക്ക് ആനയിച്ചു. മംഗളപത്ര സമര്‍പ്പണം, അനുഗ്രഹപ്രഭാഷണം എന്നിവയും നടന്നു.
Discussion about this post