ന്യൂഡല്‍ഹി: കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്ര സഹായമായി 320 കോടി രൂപ കൂടി അനുവദിച്ചതായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എം.എസ്. അലൂവാലിയ അറിയിച്ചു. ദേശീയ ഗെയിംസ്, ആരോഗ്യമേഖല, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കുവേണ്ടിയാണ് അധിക തുക അനുവദിച്ചത്. മൊത്തം 620 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ആദ്യഗഡുവായി 320 കോടി രൂപ ഉടനെ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ബാക്കി തുക കൂടി ലഭിക്കും.
കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്കും ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടായിരം കോടി രൂപ അധികമാണിത്.
മുഖ്യമന്ത്രി, മന്ത്രമാരായ കെ. എം. മാണി, കെ.സി.ജോസഫ്, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവര്‍ അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post