തിരുവനന്തപുരം: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തില്‍ 529 തസ്തികകള്‍ സൃഷ്ടിക്കും. ഇതോടൊപ്പം ജലവിഭവ വകുപ്പിലെ 362 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയാക്കി മാറ്റാനും സര്‍ക്കാര്‍ ഉത്തരവായി. അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ 65 തസ്തികകളും അസിസ്റ്റന്‍റ് എന്‍ജിനീയറുടെ 203 തസ്തികകളുമാണ് തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തില്‍ പുതുതായി അനുവദിച്ചത്. ഓവര്‍സിയര്‍ ഗ്രേഡ് ഒന്നില്‍ 50 തസ്തികകളും ഗ്രേഡ് രണ്ടില്‍ 26 ഉം ഗ്രേഡ് മൂന്നില്‍ 185 തസ്തികകളും പുതുതായി അനുവദിച്ചിട്ടുണ്ട്.
പുതുതായി സൃഷ്ടിച്ച 529 തസ്തികകളില്‍ 362 തസ്തികകള്‍ നേരത്തെ ജലവിഭവവകുപ്പില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചിട്ടും മാറ്റാത്തവയാണ്. എന്നാല്‍ ഈ തസ്തികകള്‍ ജലവിഭവ വകുപ്പില്‍ തന്നെ സൂപ്പര്‍ ന്യൂമററിയാക്കി മാറ്റാനാണ് തീരുമാനം.
അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുടെ 81 തസ്തികകളും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ 20 തസ്തികകളും ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍മാരുടെ 50 തസ്തികകളും രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍മാരുടെ 26 തസ്തികകളുമാണ് സൂപ്പര്‍ ന്യൂമററിയാക്കിയത്. മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍മാരുടെ 185 തസ്തികകളും സൂപ്പര്‍ ന്യൂമററിയാക്കിയിട്ടുണ്ട്. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഉള്ളവര്‍ക്ക് നിയമനം കിട്ടുന്നതുവരെ ജല വിഭവവകുപ്പില്‍ ഈ തസ്തികകളില്‍ പുതിയ നിയമനം നിരോധിച്ചിട്ടുണ്ട്. സൂപ്പര്‍ ന്യൂമററിക്കാര്‍ക്ക് നിയമനം കിട്ടുകയോ വിരമിക്കുകയോ ചെയ്യുന്ന മുറയ്ക്ക് ഈ തസ്തികകള്‍ നിര്‍ത്തലാക്കും.
2007 ലാണ് പഞ്ചായത്തുകളിലെയും നഗര സഭകളിലെയും നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗം രൂപവത്കരിച്ചത്. ജലവിഭവകുപ്പില്‍ നിന്ന് 1107 തസ്തികകള്‍ ഇതിനായി എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
Discussion about this post