മുസാഫര്‍ നഗര്‍: അയോധ്യാകേസില്‍ അലഹാബാദ് ഹൈക്കോടതിവിധി അടുത്തയാഴ്‌ച വരാനിരിക്കെ, മുന്‍കരുതലായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും താത്‌കാലിക ജയില്‍ ഒരുക്കുന്നു. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ജയിലുകളാണ് സ്ഥാപിക്കുകയെന്ന് ഡി.ഐ.ജി. എ.കെ. പാണ്ഡെ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ കെട്ടിടങ്ങളും കോളേജുകളും കണ്ടെത്തിക്കഴിഞ്ഞു.
ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, അനുരഞ്‌ജനനിര്‍ദേശവുമായി കേസിലെ കക്ഷിയായ രമേഷ്‌ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച അപേക്ഷ ഇരുവിഭാഗത്തിന്റെയും കടുത്ത എതിര്‍പ്പിന് കാരണമായി. അപേക്ഷയില്‍ സപ്‌തംബര്‍ 17ന് കോടതി വാദം കേള്‍ക്കും. പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ 19 റെയില്‍വേ സ്‌റ്റേഷനുകളില്‍ റെയില്‍വേ പോലീസിനെയും സുരക്ഷാസേനയെയും വിന്യസിക്കുന്നുണ്ട്.
എന്നാല്‍, പ്രശ്‌നം കോടതിക്ക് പുറത്ത് അനുരഞ്‌ജനത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ ആര്‍ബിട്രേഷന്‍ വഴിയോ പരിഹരിക്കാന്‍ കോടതി നിര്‍ദേശം നല്‌കണമെന്നാണ് രമേഷ്‌ചന്ദ്രയുടെ ആവശ്യം. കേസിലെ ഇരുവിഭാഗങ്ങളും ഇതിനെ ശക്തിയായി എതിര്‍ത്തു. സപ്‌തംബര്‍ 24ന് നിര്‍ണായകമായ കോടതിവിധി വരാനിരിക്കെ, അപേക്ഷയുമായി കോടതിയെ സമീപിച്ചതിനെ ഇവര്‍ ചോദ്യംചെയ്‌തു. സാമുദായികസ്?പര്‍ധ ഉണ്ടാക്കിയേക്കാവുന്ന കോടതിവിധി ഒഴിവാക്കുന്നതിനാണ് തന്റെ ശ്രമമെന്ന് രമേഷ്‌ചന്ദ്ര അവകാശപ്പെട്ടു.
Discussion about this post