തൃശൂര്‍: നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മേയ് 10 മുതല്‍ 13 വരെ തൃശൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി സംസ്ഥാന സമ്മേളനം മാറ്റിവച്ചതായി പ്രസിഡന്റ് വി. മുരളീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് ഒ. രാജഗോപാലിനെ മത്സരിപ്പിക്കുന്നതു ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇരുമുന്നണികളും ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ടു കുഴങ്ങുന്ന സമയത്താണു തെരഞ്ഞെടുപ്പു വരുന്നത്. സ്ഥാനാര്‍ഥികളെ സ്വന്തം പാര്‍ട്ടികളെക്കൊണ്ടുപോലും അംഗീകരിപ്പിക്കാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കഴിഞ്ഞിട്ടില്ല. യുഡിഎഫ് പൂര്‍ണമായും സമുദായ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.
Discussion about this post