Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

”ദേവനാവാന്‍ വയ്യെടോ”

by Punnyabhumi Desk
Apr 25, 2012, 02:38 pm IST
in പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

മറ്റൊരുസംഭവം ഭക്തജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താം. പ്രതിഷ്ഠകഴിഞ്ഞ് സ്വാമിജി ശ്രീകോവിലിന്റെ നടയില്‍ ഭക്തജനങ്ങളുടെ ദര്‍ശനത്തിനുവേണ്ടി നിന്നു. ചിലര്‍ സ്വാമിജിയോടിപ്രകാരം ചോദിച്ചു. ”സ്വാമിജീ, ഇനിയുള്ള സമയങ്ങളില്‍ ഞങ്ങള്‍ സ്വാമിജിയുടെ തിരുനാമംകുറിക്കുമ്പോള്‍ ‘ശ്രീ നീലകണ്ഠഗുരുദേവന്‍’ എന്നെഴുതിക്കൊള്ളട്ടെ. ”അയ്യോ! ഞങ്ങള്‍ക്ക് ദേവനാവാന്‍ വയ്യെടോ”.

മുട്ടോളമെത്തുന്ന ചുട്ടിത്തോര്‍ത്തും കൂട്ടിക്കെട്ടിയ പഴന്തുണികഷണങ്ങളുടെ മേല്‍മുണ്ടുമാത്രം ധരിക്കാറുള്ള സ്വാമിജിയുടെ എളിമ ആകാരത്തിലും പെരുമാറ്റത്തിലും അറിവുള്ള ഭക്തജനങ്ങള്‍ (ഞാനുള്‍പ്പെടെ) ധരിച്ചത് വിചിത്രമായിരുന്നു. ദേവനെന്ന ഉന്നപദവി സ്വാമിജിക്ക് വേണ്ടെന്നായിരിക്കും സങ്കല്പമെന്ന് എല്ലാവരും ധരിച്ചു. എങ്കിലും എന്തെഴുതണമെന്ന് വീണ്ടും നിര്‍ബന്ധിച്ച് ഞങ്ങള്‍ ചോദിച്ചു. നിര്‍ബന്ധം സഹിക്കവയ്യാതെ അവരെ ഒഴിവാക്കാനെന്നമട്ടില്‍ സ്വാമിജി അരുളിചെയ്തു. ”അത്ര നിര്‍ബന്ധമാണെങ്കില്‍ ‘പാദര്‍’ എന്നു വെച്ചുകൊള്ളൂ”. അങ്ങനെ പിന്നീടുള്ള സമയങ്ങളില്‍ സ്വാമിജി ”ശ്രീ നീലകണ്ഠഗുരുപാദര്‍” എന്ന തിരുനാമത്തിലറിയപ്പെട്ടു.

പാദരെന്നും ദേവനെന്നുമുള്ള വാക്കുകളുടെ പ്രണവമാത്രാക്രമം ഒന്നു ചിന്തിക്കേണ്ടതാണ്. ദേവന്‍ അഞ്ചാമത്തെ മാത്രയാണെന്നു പ്രസ്താവമുണ്ടല്ലോ. ”ഉഷിതസ്സഹദേവത്വം സോമലോകേ മഹീയതേ” അടുത്തമാത്ര ആറാമത്തേതാണ്. അത് ഇന്ദ്രപദവിയാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇനി ‘പാദര്‍’ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയേക്കുറിച്ചന്വേഷിക്കാം. ”സഹസ്രാക്ഷഃ സഹസ്രാപാത്” എന്ന വേദത്തിലും ”നാഥാ തേ പാദമൂലം” എന്നു ഭട്ടതിരിപ്പാട് നാരായണീയത്തിലും ”പാദാദികം ഗുണോസ്തസ്യ ശരീരം തത്ത്വമുച്യതേ” എന്ന് നാദബിന്ദൂപനിഷത്തിലും ”സഹസ്രമൂര്‍ദ്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത്” എന്ന് വിഷ്ണുസഹസ്രനാമത്തിലും മഹദ്ഗ്രന്ഥങ്ങളിലാകമാനവും വര്‍മിക്കപ്പെടുന്ന പാദസങ്കല്പം പാദനമസ്‌കാരംകൊണ്ടും പാദരേണുസങ്കല്പം കൊണ്ടും ഇന്നും പവിത്രമായി നിലകൊള്ളുന്നു.

”ത്വല്‍പാദാംബുജ ഗളിതാംബുബിന്ദുക്കള്‍ ധരി-
ച്ചുല്പലോദ്ഭവന്‍ ജഗത്തൊക്കവേ സൃഷ്ടിക്കുന്നു.
ത്വല്‍പാദാബുജഗളിതാംബുധാരണംകൊണ്ടു
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസംഹരിക്കുന്നു”.

”ത്വല്‍പാദാംബുജരജസ്പൃഷ്ടി കൊണ്ടഹല്യയുംകില്ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയായാള്‍……” എന്നിങ്ങനെ എഴുത്തച്ഛനും ”യത്പാദപങ്കജരജഃ ശ്രുതിഭിര്‍വിമൃഗ്യം………”. എന്നും ”യത്പാദബങ്കജപരാഗപവിത്രഗാത്രാ ഭഗീരഥീ……” എന്നു അദ്ധ്യാത്മരാമായണത്തിലും (മൂലം) ”ശ്രീഗുരുചരണസരോജരജഃ മന മുകുര സുധാരീ” എന്നിപ്രകാരം തുളസീദാസരാമായണത്തിലും വര്‍ണിക്കപ്പെട്ടിരിക്കുന്ന പാദരേണുക്കളുടെ മഹിമ, ഭക്തശിരോമണികളെ പുളകച്ചാര്‍ത്തണിയിക്കുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പാദമുദ്രകള്‍പതിച്ച പാംസുജാലം ശിരസ്സിലണിഞ്ഞ് പുളകിതഗാത്രനായ ഭരതന്‍ ഭക്തരിലഗ്രഗണ്യനായി പുകഴ്ത്തപ്പെടുന്നതും പാദരേണുക്കളുടെ മഹിമതന്നെ.

പ്രകൃതിസ്വരൂപത്തെയും ആത്മസ്വരൂപത്തെയും ഒന്നായിക്കാണുന്നതിനുള്ള പ്രതിപാദ്യം (അകാരം, ഉകാരം, മകാരം, അമാത്ര; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുര്യന്‍) ഓങ്കാര സ്വരൂപവര്‍ണനയിലും ചതുഷ്പാദങ്ങളായിട്ടാണ് സങ്കല്പിയ്ക്കപ്പെട്ടിരിക്കുന്നത്. ഇത്രത്തോളം പ്രാധാന്യമുള്ളപാദസങ്കല്പം പ്രണവമാത്രാക്രമമനുസരിച്ച് ദേവപദവിയേക്കാള്‍ ആധ്യാത്മികഔന്നിത്യം കാണിക്കുന്നതും ശാശ്വതമായ ബ്രഹ്മസങ്കല്പത്തെ സാധൂകരിക്കുന്നതുമാണ്. ദേവത്വത്തിന്റെ പദവിയില്‍നിന്ന് എത്രയോമടങ്ങ് വളര്‍ന്നെത്തിയ സ്വാമിജിയുടെ അധ്യാത്മസത്ത ബ്രഹ്മര്‍ഷിപദത്തിനര്‍ഹമായി ഈശ്വരതുല്യതേജസ്സോടെ വിരാജിച്ചിരുന്നുവെന്ന് അന്ന് (”ഞങ്ങള്‍ക്ക് ദേവനാകാന്‍ വയ്യെടോ” എന്നു പറഞ്ഞപ്പോള്‍) മനസ്സിലായില്ല. ഓങ്കാരസ്വരൂപ വര്‍ണനയില്‍ പാദത്തിനുള്ള സ്ഥാനം ബ്രഹ്മസങ്കല്പം തന്നെയെന്നുള്ളത് മറ്റ് വര്‍ണനകളിലെ പാദസങ്കല്പത്തിലും ഒരേപോലെ അംഗീകരിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ ആസ്ഥാനവും അടിസ്ഥാനവും പ്രണവമല്ലാതെ മറ്റൊന്നല്ലെന്ന് വേദങ്ങള്‍ തന്നെ പറയുന്നു. ആത്മദര്‍ശനത്തിലൂടെ തന്റെ നിലയെന്താന്നറിഞ്ഞ മഹാത്മാവിനെ അഹന്തയറ്റ ജീവിതത്തിന്റെ മഹത്തും ബൃഹത്തുമായ അനുഭൂതിലക്ഷണമായിരുന്നു സദാപി ബഹിര്‍ഗമിച്ചിരുന്ന പ്രണവധ്വനി. ഒരു ഗര്‍ജനമെന്നവണ്ണം പ്രത്യേകതയുള്ളതും എന്നാല്‍ അധ്യാത്മപരിവേഷംകൊണ്ട് പവിത്രമായതും ആജ്ഞാസ്വഭാവംകൊണ്ട് ആധികാരികമായതും ഭക്തജന ഹൃദയങ്ങള്‍ക്കാനന്ദദായകവുമായിരുന്നു ഗുരുനാഥനില്‍ നിന്ന് സദാ ബഹിര്‍ഗമിച്ചിരുന്ന പ്രണവധ്വനി. ഈ ഒരു പ്രത്യേകത മറ്റേതെങ്കിലും ഗുരുവരേണ്യന്മാരില്‍നിന്ന സംഭവിച്ചിരുന്നോയെന്ന് ജീവചരിത്രഗന്ഥങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടില്ല. എടുത്തുകാട്ടാവുന്ന പ്രത്യേകതകള്‍ ആധ്യാത്മികതലത്തില്‍ അനുഗ്രഹം ചൊരിഞ്ഞിരുന്നത് യോഗ്യമായസന്ദര്‍ഭങ്ങളില്‍ സൂചിപ്പിച്ചുകൊള്ളാം.

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies