കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ജെ.ഫ്രെഡി മൊഴിമാറ്റി. എന്റിക്ക ലെക്‌സിയില്‍ നിന്നും ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചപ്പോള്‍ താനടക്കമുള്ളവര്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് ഫ്രെഡി മൊഴി നല്‍കി. കൊല്ലപ്പെട്ട വാലന്റൈനാണ് ഈ സമയം ബോട്ട് നിയന്ത്രിച്ചിരുന്നത്. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വിവേകരഹിതമായി തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നായിരുന്നു നേരത്തെ ഫ്രെഡിയുടെ ഹര്‍ജിയിലെ പരാമര്‍ശം.
Discussion about this post