നെയ്യാറ്റിന്‍കര: മന്ത്രി ഗണേഷ്കുമാറിന്റെ നേതൃത്വത്തല്‍ പത്തനാപുരത്ത് ചേരുന്ന യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. പത്തനാപുരം ഗണേഷിന്റെ നിയോജകമണ്ഡലമാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്യുകയെന്നും ചെന്നിത്തല പറഞ്ഞു. അല്ലാതെ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഗണേഷും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള പ്രശ്നങ്ങളുടെ പരിഹാരം അന്തിമ ഘട്ടത്തിലാണ്. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെ സിപിഎം വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറാകാത്തത് ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post