ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം. അതേസമയം സുര്‍ക്കി പരിശോധയ്ക്കായി അണക്കെട്ടില്‍ നിര്‍മിച്ച ബോര്‍ ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാട് അനുമതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങളൊന്നും നല്‍കിയില്ല.
കേസ് ജൂലൈ 23 ന് വീണ്ടും പരിഗണിക്കും.












