കൊച്ചി: മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം പ്രസ് ക്ളബിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കേണ്ട വലിയ ഉത്തരവാദിത്വമാണു മാധ്യമങ്ങള്‍ക്കുള്ളത്. ഇതു ശരിയായവിധം വിനിയോഗിക്കുന്നുണ്ടോയെന്നു മാധ്യമങ്ങള്‍ പരിശോധിക്കണം. ഇത്തരമൊരു വലിയ ഉത്തരവാദിത്വം നിറവേറ്റണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പത്രപ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ സംസ്ഥാനത്ത് എപ്രകാരം നടപ്പാക്കാമെന്നതു പരിശോധിക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ലായതിനാല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം നേരിട്ടു ശിപാര്‍ശകള്‍ നടപ്പാക്കുമെന്നാണു കരുതിയിരുന്നത്. വേജ് ബോര്‍ഡ് നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാനത്തിന് അധികാരമുണ്െടന്നു കഴിഞ്ഞ ദിവസമാണു കേന്ദ്ര തൊഴില്‍മന്ത്രി അറിയിച്ചത്. ഈ സാഹചര്യത്തില്‍ ബില്‍ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. വേജ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ ആദ്യം മുതലേ ഇടപെടാന്‍ തനിക്കു സാധിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയുടെ സമഗ്രവികസനത്തില്‍ പത്രപ്രവര്‍ത്തകരുടെ പങ്കു വലുതാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് അഭിപ്രായപ്പെട്ടു. മുഖം നോക്കാതെ എഴുതുന്ന പത്രപ്രവര്‍ത്തകരാണ് ഇവിടെയുള്ളത്. രാഷ്ട്രീയത്തിനതീതമായ ജനകീയ പങ്കാളിത്തമാണ് എറണാകുളം പ്രസ് ക്ളബിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറ ഞ്ഞു.
പത്രപ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് നടപ്പാക്കുന്നതില്‍ ഏറ്റവും അധികം സമ്മര്‍ദ്ദമുണ്ടായതു കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരില്‍ നിന്നാണ്. കാബിനറ്റില്‍ വിഷയം അവതരിപ്പിച്ചതുപോലും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ്.
സംസ്ഥാനത്ത് വേജ് ബോര്‍ഡ് നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രസ് ക്ളബിന്റെ ഇ-ലൈബ്രറി എക്സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലെ പ്രധാന ഘടകമാണു മാധ്യമങ്ങളെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സമീപകാലത്ത് മാധ്യമങ്ങള്‍ അതിര്‍ത്തികള്‍ ലംഘിക്കുന്നുണ്േടായെന്നു പരിശോധിക്കണം. ഇപ്പോള്‍ പുറത്തുവരുന്ന പല വാര്‍ത്തകളും സത്യവിരുദ്ധമാണ്. സമൂഹത്തിനു മാധ്യമങ്ങളോടുള്ള വിശ്വസ്തത നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസ് ക്ളബ് പ്രസിഡന്റ് അബ്ദുല്ല മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രസ് ക്ളബിന്റെ ഉപഹാരം ചടങ്ങില്‍ മുഖ്യമന്ത്രിക്കു അബ്ദുല്ല മട്ടാഞ്ചേരിയും സെക്രട്ടറി എം.എസ്. സജീവനും സമ്മാനിച്ചു.
Discussion about this post