ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയേക്കുമെന്ന് സൂചന. പെട്രോള്‍ലിറ്ററിന് 4 മുതല്‍ 5 രൂപ വരെയും ഡീസലിന് രണ്ടു രൂപ മുതല്‍മൂന്നു രൂപ വരെയും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം.
ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്കായി ഒരു ലക്ഷത്തി 38,541 കോടി രൂപ കിട്ടാക്കടമുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക്. പ്രതിദിനനഷ്ടം 509 കോടി രൂപ. ഈ കണക്കുകള്‍കാണിച്ചാണ് വിലക്കയറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. അതേ സമയം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഈടാക്കുന്ന ഇറാനില്‍നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍11 ശതമാനം വെട്ടിക്കുറച്ചു. യു.എസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണഇറക്കുമതി കുറയ്ക്കണമെന്നായിരുന്നു. എണ്ണക്കമ്പനികളുടെ നഷ്ടം കൂടാന്‍രണ്ടാമത്തെ കാരണം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. ഡോളറിന് 54 രൂപയായതോടെ ഇറക്കുമതിച്ചെലവ് കുതിച്ചുയര്‍ന്നു. 22ന് പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം പൂര്‍ത്തിയായാല്‍വൈകാതെ കേന്ദ്രസര്‍ക്കാര്‍എണ്ണവില വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഏപ്രില്‍മാസത്തില്‍നാണ്യപ്പെരുപ്പം 7.23 ശതമാനമായി ഉയര്‍ന്നതോടെ അവശ്യസാധന വില ഉയര്‍ന്നുനില്‍ക്കുകയാണ്. ഈ വര്‍ഷം റെക്കോര്‍ഡ് വിളവെടുപ്പുണ്ടായതിനാല്‍ ഭക്ഷ്യവസ്തുക്കള്‍കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെടുന്ന ലോബി രൂപയുടെ വിലയിടിവ് മൂലമുണ്ടായ സാഹചര്യം മുതലെടുത്ത് കയറ്റുമതിക്കായുള്ള സമ്മര്‍ദ്ദം ശക്തമാക്കും. ഇതോടെ ആഭ്യന്തരവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റം അസഹനീയമാകും. അതേ സമയം എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തുകളഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെയും മധ്യേഷ്യന്‍ അനിശ്ചിതത്വത്തിന്റെയും ആഘാതം ഇന്ത്യയെ തകര്‍ക്കുമെന്നാണ് യു.പി.എ സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
Discussion about this post