ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം. ഒരു എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയി അല്‍പ്പസമയത്തിനകമാണ് സ്‌ഫോടനമുണ്ടായത്. മാവോവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. ഗുരുപ റെയില്‍വേ സ്റ്റേഷനിലാണ് രാത്രി ഒരുമണിയോടെ സ്‌ഫോടനമുണ്ടായത്.
ധന്‍ബാദ്-ഫിറോസ്പൂര്‍-ലുധിയാന എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയ ഉടനെയാണ് സ്‌ഫോടനം നടന്നതെന്ന് റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ദയാനന്ദ് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവോവാദികള്‍ നടത്തിവന്ന ബന്ദ് അവസാനിച്ച സമയത്തായിരുന്നു സ്‌ഫോടനം. നക്‌സല്‍വേട്ട കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രാത്രി പന്ത്രണ്ട് വരെയായിരുന്നു ബന്ദ്.

Discussion about this post