തൃശ്ശൂര്‍: മതവിവേചനം മതേതരത്വത്തെ തകര്‍ക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹനീതി ജാഥയ്ക്ക് തൃശ്ശൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു കുമ്മനം. മതപരമായ അസന്തുലനാവസ്ഥ എല്ലാ മേഖലകളിലും ഉണ്ട്. ഒരു മതത്തില്‍ പിറന്നു എന്നതിനാല്‍ പലതും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. മതസൗഹാര്‍ദ്ദത്തെയും മനുഷ്യത്വത്തെതന്നെയും ഇത് തകര്‍ക്കും. ഹിന്ദുക്കള്‍ സംഘടിക്കുന്നത് മറ്റുള്ളവരെ കൊല്ലാനല്ല. അവര്‍ക്ക് നന്നായി ജീവിക്കാനാണ്- കുമ്മനം പറഞ്ഞു.
ദേവസ്വം, സര്‍ക്കാര്‍ഭൂമി ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് പതിച്ചുനല്‍കുന്ന നടപടി പിന്‍വലിക്കണമെന്ന് കെ.പി ശശികല അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ ബാലകൃഷ്ണ പിഷാരോടി അദ്ധ്യക്ഷതവഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തഴവ സഹദേവന്‍, അഡ്വ. സരസ്വതി, കെ.ജി. അരവിന്ദാക്ഷന്‍, എം.കെ. കുഞ്ഞോന്‍, അഡ്വ. പി. പത്മനാഭന്‍, ഇ.എസ്. ബിജു, എം.വി. മധുസൂദനന്‍, ഹരി മുള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post