തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക 20 ദിവസത്തിനകം നല്‍കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. 280 കോടിയോളം രൂപയാണ് സപ്ളൈകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ആലപ്പുഴയില്‍ മാത്രം 120 കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വിഷയത്തെക്കുറിച്ച് കേന്ദ്ര കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നതായും അങ്ങേയറ്റം ഇരുപത് ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ സാധിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്ളൈകോ വഴി അടിയന്തര നടപടി സ്വീകരിക്കും. നാളെ ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post