കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എട്ടാംബ്ലോക്കില്‍ പതിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പടങ്ങള്‍ നീക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയില്‍ സന്ദര്‍ശനത്തിനു ശേഷം കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക പാര്‍ട്ടിയുടെ നേതാക്കളുടെ പടങ്ങളാണ് എട്ടാംബ്ലോക്കില്‍ കണ്ടത്. ആരെയും വിവാദത്തിലാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് ഏതു പാര്‍ട്ടിയുടെ നേതാക്കളുടെ പടമാണെന്ന് പറയുന്നില്ല. ജയിലില്‍ മൊബൈല്‍ സേവനം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഏതെങ്കിലും മൊബൈല്‍ കമ്പനികള്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എട്ടാം ബ്ലോക്കിനകത്തു ക്യാമറ സ്ഥാപിക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചു. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറും ഒപ്പമുണ്ടായിരുന്നു.
Discussion about this post