കൊല്ലം: മുസ്‌ലിം-ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപയും പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കു 140 രൂപയും സ്‌കോളര്‍ഷിപ് നല്‍കുന്ന സര്‍ക്കാര്‍ നയം തിരുത്തുന്നതു വരെ പോരാട്ടം തുടരുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സാമൂഹികനീതി യാത്രയ്ക്കു ചിന്നക്കട പ്രസ് ക്ലബ് മൈതാനത്തു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പിന്നാക്കക്കാരെ അടിസ്ഥാനവിഭാഗമെന്നു വിശേഷിപ്പിച്ച ശേഷം മറ്റുള്ളവരെ സഹായിക്കുന്ന നിലപാടാണു കേരളത്തിലെ മുന്നണികള്‍ സ്വീകരിക്കുന്നത്.
Discussion about this post