തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയിലെ അധികനികുതി വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുവഴി പെട്രോള്‍ വിലയില്‍ സംസ്ഥാനത്ത് 1.63 രൂപയുടെ കുറവുണ്ടാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. അധികനികുതി ഉപേക്ഷിക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന് 218 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുക. അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എഐസിസിയുടെ നിര്‍ദേശമുണ്ടായിരുന്നു.
Discussion about this post