കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യവസായി ടി.കെ. പ്രദീപ്കുമാര്‍. അഴിയൂരില്‍ ബോട്ടലിങ് പ്ലാന്റ് തുടങ്ങാനിരുന്ന ഒരു വ്യവസായിയാണ് ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിറകിലെന്ന് കേസില്‍ അറസ്റ്റിലായ സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രദീപ്കുമാര്‍.
അഴിയൂരില്‍ തുടങ്ങാനിരുന്നത് ബോട്ടലിങ് പ്ലാന്റല്ല, ഐസ് പ്ലാന്റാണ്. ഇതിനെതിരായ സമരത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ചന്ദ്രശേഖരന്‍ ആ സമരത്തില്‍ മുഴുവന്‍ പങ്കെടുത്തിട്ടുമില്ല. അപ്പോള്‍ ചന്ദ്രശേഖരനോട് മാത്രം എന്തിനാണ് വിരോധം ഉണ്ടാകുന്നത്. മാത്രവുമല്ല, ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ പ്ലാന്റാണ് തുടങ്ങാനിരുന്നത്. അതിനുവേണ്ടി ഒരാളെ കൊല്ലേണ്ട കാര്യമുണ്ടോ. കേസില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയായിരിക്കണം സി.എച്ച്. അശോകന്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്-പ്രദീപ്കുമാര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post