തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊന്നുതീര്‍ക്കലല്ല സി.പി.എമ്മിന്റെ പണിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആളെ കൊല്ലുക വഴി ഒരു ആശയം ഇല്ലാതാക്കാന്‍ കഴിയുമോ. തെറ്റായ ആശയങ്ങള്‍ തുറന്നുകാണിക്കുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നത്. എന്നാല്‍, സി.പി.എമ്മിനുമേല്‍ കൊലക്കുറ്റം അടിച്ചേല്‍പ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്-പിണറായി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് സമനില തെറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. യു.ഡി.എഫ് അവിടെ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പാടില്ലാത്തതെല്ലാം ചെയ്യുകയാണവര്‍-പിണറായി പറഞ്ഞു.
Discussion about this post