മോസ്‌കോ: വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോക ചെസ് ചാംപ്യന്‍. നാല് റൗണ്ട് നീണ്ട റാപ്പിഡ് റൗണ്ടിലാണ് ആനന്ദിന്റെ ജയം. ഇസ്രയേലി ഗ്രാന്റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെയാണ് ആനന്ദ് തോല്‍പിച്ചത് (2.5 – 1.5). ലോക ചാംപ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടില്‍ ഇരുവരും സമനില പാലിച്ചതാണ് മല്‍സരം ടൈബ്രേക്കിലേക്ക് നീളാന്‍ കാരണം. നാല്‍പ്പത്തിരണ്ടുകാരനായ ആനന്ദിന്റെ അഞ്ചാം ലോക കിരീടമാണിത്. 2000, 2007, 2008, 2010 വര്‍ഷങ്ങളില്‍ ജേതാവായിരുന്നു.
ടൈ ബ്രേക്കറിലെ ആദ്യ കളി 33 നീക്കങ്ങള്‍ നടത്തിയെങ്കിലും സമനിലയിലായി. രണ്ടാം കളിയില്‍ 77 നീക്കങ്ങളിലൂടെ ആനന്ദ് ഗെല്‍ഫാന്‍ഡിനെ പരാജയപ്പെടുത്തി. ബാക്കി രണ്ടു കളിയും സമനിലയില്‍ അവസാനിച്ചു.
വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോക ചെസ് ചാംപ്യന്‍
Discussion about this post