മലപ്പുറം: നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇതിന് പ്രധാനകാരണക്കാരന്‍ എം.എം. മണിയാണ്. നെയ്യാറ്റിന്‍കരയില്‍ മികച്ച ജയമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് ഉറപ്പില്ല. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണി തന്നെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയുന്നില്ല. മണിക്കെതിരെ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ സന്ദര്‍ശന ദിവസം തിരഞ്ഞെടുത്തതില്‍ അദ്ദേഹം വിവേചനത്തോടെ തീരുമാനമെടുക്കണമായിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Discussion about this post