തിരുവനന്തപുരം: ആദായനികുതി അടയ്ക്കുന്നവരൊഴികെയുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമരുന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം സൌജന്യ മരുന്ന് വിതരണത്തിനായി നീക്കിവെക്കുമെന്നും യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി ജനപ്രിയ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സേവനാവകാശ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം ഇന്റര്‍നെറ്റില്‍ അറിയാനുള്ള സൌകര്യം ഒരുക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരും. കര്‍ഷകര്‍ക്ക് വായ്പാ ഇളവും സഹകരണ വായ്പയ്ക്ക് പിഴപ്പലിശ ഇളവും നല്‍കും. മൊബൈല്‍ ചൂഷണം തടയാന്‍ പുതിയ നിയമം കൊണ്ടുവരും. ക്ഷേമ പെന്‍ഷനുകളും സ്കോളര്‍ഷിപ്പുകളും ബാങ്ക് വഴി വിതരണം ചെയ്യും. 549 പേര്‍ക്ക് ആശ്രിത നിയമം നല്‍കും. 1000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടു നമ്പര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post