തിരുവനന്തപുരം: വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്.അച്യുതാനന്ദന്റെ മൂന്ന് പേഴ്‌സനല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍, പേഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്നുപേരോടും വിശദീകരണം ചോദിക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെടുക.അന്തിമ തീരുമാനം ഈ മാസം ചേരുന്ന സംസ്ഥാന സമിതിയില്‍ ഉണ്ടാകും.
പാര്‍ട്ടി കമ്മിറ്റിയിലു മറ്റും ചര്‍ച്ച ചെയ്യുന്ന ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ങ്ങു ചോര്‍ത്തികിട്ടുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നതില്‍ കെ.ബാലകൃഷ്ണന്‍, വി.കെ ശശിധരന്‍, എ.സുരേഷ് എന്നിവര്‍ക്കു പങ്കുണ്ടെന്നു കാണിച്ച് അന്വേഷണ കമ്മിഷന്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സമ്മേളനത്തിന്റെയും മറ്റും പരിഗണിക്കാതെ മാറ്റിവച്ച റിപ്പോര്‍ട്ടാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചത്.
Discussion about this post