ന്യൂഡല്‍ഹി: ധനകാര്യമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍ തീപ്പിടിത്തം. ബ്ലോക്കിലെ 14, 15 നമ്പര്‍ റൂമുകളിലാണ് തീപടര്‍ന്നത്. രാവിലെ 5.45 നാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ആറ് ഫയര്‍ എഞ്ചിനുകളുടെസഹായത്തോടെ അഗ്നിശമനസേന തീയണച്ചു. രാവിലെ ഏഴുമണിയോടെ തീപൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ ഓഫീസര്‍ കരംവീര്‍ സിംഗ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആളപായമില്ല.
മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും രേഖകളും ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
Discussion about this post