കണ്ണൂര്‍: പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്തതില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എസ്പി രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു. രാവിലെ 11.45 മുതല്‍ 2.15 വരെയായിരുന്നു ചോദ്യം ചെയ്യല്‍. ജയരാജനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി അറിയിച്ചു.
ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കാതിരുന്നതു നിയമവിരുദ്ധമാണെന്നു ഗസ്റ്റ് ഹൗസിനു പുറത്തു വന്ന ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും മുസ്‌ലിം ലീഗും ചേര്‍ന്നു തയാറാക്കിയ തിരക്കഥ അനുസരിച്ചാണു തന്നെ ചോദ്യം ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ നീണ്ടതിനെ തുടര്‍ന്ന്, ജയരാജനെ ഇന്നു തന്നെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് അഭ്യൂഹം പരന്നിരുന്നു.
Discussion about this post